Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuldeep Singh Sengar

കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗ​റി​ന് ജാ​മ്യ​മി​ല്ല; അ​പ്പീ​ൽ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ പീ​ഡ​ന ഇ​ര​യു​ടെ പി​താ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗ​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. ജാ​മ്യം നി​ഷേ​ധി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി ത​യ്യാ​റാ​യി​ല്ല. അ​തേ​സ​മ​യം, സെ​ൻ​ഗ​റി​ന്‍റെ ശി​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ലു​ക​ൾ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ കേ​ൾ​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മാ​ല്യ ബാ​ഗ്ചി, എ​ൻ.​വി അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ധാ​ർ​മ്മി​കാ​ധഃ​പ​ത​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​ത്ത് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യി​ൽ ഏ​ക​ദേ​ശം ഒ​ൻ​പ​ത​ര വ​ർ​ഷ​ത്തോ​ളം സെ​ൻ​ഗ​ർ ജ​യി​ലി​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി ജാ​മ്യം ന​ൽ​കി​യി​ല്ല.

സെ​ൻ​ഗ​ർ ത​ന്‍റെ ശി​ക്ഷ​യ്ക്കെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലും, സെ​ൻ​ഗ​റി​ന്‍റെ ശി​ക്ഷ വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​യു​ടെ കു​ടും​ബം ന​ൽ​കി​യ അ​പ്പീ​ലും ഒ​രു​മി​ച്ച് കേ​ൾ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ഇ​തി​നാ​യി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ ഇ​ര​യു​ടെ പി​താ​വി​നെ സെ​ൻ​ഗ​റി​ന്‍റെ ഒ​ത്താ​ശ​യോ​ടെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും, 2018 ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ക​സ്റ്റ​ഡി​യി​ൽ വെ​ച്ച് ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​കേ​സി​ൽ 2020 മാ​ർ​ച്ചി​ലാ​ണ് സെ​ൻ​ഗ​റി​നെ പ​ത്ത് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. പീ​ഡ​ന​ക്കേ​സി​ൽ നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

പീ​ഡ​ന​ക്കേ​സി​ലെ സെ​ൻ​ഗ​റി​ന്‍റെ ശി​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നെ​ങ്കി​ലും, സി​ബി​ഐ​യു​ടെ അ​പ്പീ​ലി​നെ തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി അ​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ഈ ​ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലും ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ സെ​ൻ​ഗ​ർ ജ​യി​ലി​ൽ ത​ന്നെ തു​ട​രും.

 

Latest News

Up